Finally "Samrajyam 2" comes to Dulquar

പൃഥ്വിരാജിന്‍റെ ഡേറ്റ് പ്രോബ്ലങ്ങള്‍ മൂലമാണ് അദ്ദേഹത്തെ സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗത്തില്‍ നിന്ന് മാറ്റിയതെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. എന്നാല്‍ ഈ വര്‍ഷം മാസ്റ്റേഴ്സ്, ഹീറോ, മഞ്ചാടിക്കുരു, ബാച്ച്‌ലര്‍ പാര്‍ട്ടി, സിംഹാസനം എന്നീ പൃഥ്വിച്ചിത്രങ്ങളാണ് ബോക്സോഫീസ് പരാജയമേറ്റുവാങ്ങിയത്. പൃഥ്വിയുടെ താരാമൂല്യത്തില്‍ വന്ന വീഴ്ച ബോധ്യമായ ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ അണിയറപ്രവര്‍ത്തകര്‍, പൃഥ്വിക്ക് പകരം ദുല്‍ക്കറിനെ ചിത്രത്തിലേക്ക് തീരുമാനിക്കുകയായിരുന്നു. തമിഴ് സംവിധായകന്‍ പേരരശ് മലയാളത്തില്‍ ചെയ്യുന്ന ആദ്യചിത്രമാണ് ‘സാമ്രാജ്യം 2 - സണ്‍ ഓഫ് അലക്സാണ്ടര്‍’.